സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്‌

Indian Traditional Gold Necklace shot in studio light.

സ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി. പവന് 10 രൂപ കുറഞ്ഞതോടെ 57,080 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപ കൂടി വില 7150 രൂപയിലെത്തിയിരുന്നു. അതേസമയം വെള്ളി വില ഇന്ന് ഗ്രാമിന് 99.10 രൂപയും കിലോഗ്രാമിന് 99,100 രൂപയുമാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

webdesk13:
whatsapp
line