സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. പവന് ഇന്ന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,280 രൂപയായി.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 6660 രൂപയിലെത്തി. ഇന്നലെ 53,360 രൂപയിലാണ് ഒരു പവന്റെ വ്യാപാരം നടന്നത്. ഈ മാസം മാത്രം സ്വർണം പവന് വർധിച്ചത് 1760 രൂപയാണ്. രാജ്യാന്തര തലത്തിലെ വിലവർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്