X

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; പവന് 40 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. റെക്കോര്‍ഡുകള്‍ കടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 5 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7095 രൂപയായി. സ്വര്‍ണം പവന് ഇന്ന് 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56760 രൂപയായി.

സ്വര്‍ണം പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി റെക്കോര്‍ഡ് തിരുത്തിയിരുന്നു. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന തോന്നലില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ഡിമാന്‍ഡ് വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ്. ഇതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

 

 

webdesk17: