X

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,440 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6680 രൂപയിലെത്തി.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമായിരുന്നു ഇന്നലെ നിരക്ക്.

കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായിരുന്നു. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വർണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

webdesk14: