X

വിമാനത്തില്‍ വീണ്ടും യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍

വിമാനത്തില്‍ മദ്യപിച്ച വിദ്യാര്‍ഥി സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വോഹ്‌റയ്ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍. യുഎസ് സര്‍വകലാശാലാ വിദ്യാര്‍ഥിയായ വോഹ്‌റ കഴിഞ്ഞദിവസം രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട എഎ292 അമേരിക്കന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അടുത്തുണ്ടായിരുന്ന യാത്രികന്റെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചത്.

തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാമെന്നതിനാല്‍, സഹയാത്രികനോടും എയര്‍ലൈന്‍ ജീവനക്കാരോടും ഇയാള്‍ ക്ഷമാപണം നടത്തിയതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

webdesk14: