കൊളംബോ: ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരെ മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്ത നാലം ഏകനിദത്തില്‍ ഇന്ത്യ ഇതിനകം രണ്ട് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ വമ്പന്‍ സ്‌കോര്‍.
ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഓപ്പണര്‍ രോഹിത് ശര്‍മയുടെയും സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് എത്തിയത്. 50 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 375 റണ്‍സ് നേടി.
നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (നാല്) തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് വിരാട് കോഹ്ലി (96 പന്തില്‍ 131) രോഹിത് ശര്‍മ (88 പന്തില്‍ 104), ഹര്‍ദിക് പാണ്ഡ്യ (19), ലോകേഷ് രാഹുല്‍ 7 റണ്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.
സെഞ്ചുറി തികച്ച് വമ്പന്‍ സ്‌കോറിലേക്ക് എന്ന് മുന്നേറിയ കോഹ്ലി-രോഹിത്ത് സഖ്യത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ കളയുന്ന കാഴ്ചയാണ് ഇന്ത്യന്‍ ബാറ്റിങില്‍ കണ്ടത്.
മത്സരത്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ എത്തിയ ലസിത് മലിംഗ ഏകദിനത്തില്‍ 300 വിക്കറ്റ് തികച്ച താരം കൂടിയായി. മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി മലിംഗയുടെ 300മത്തെ ഇരയായത്.
300-ാം ഏകദിനം കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ ധോണിയും (42 പന്തില്‍ 49), മനീഷ് പാണ്ഡെയും( 42 പന്തില്‍ 50) പുറത്താകാതെ നിന്നു. ….Updating
നേരത്തെ 300ാം മത്സരത്തിന് ഇറങ്ങിയ ധോനിയെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടി അണിനിരന്ന് പ്രത്യേക പരിപാടിയില്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത ഒരു പ്ലാറ്റിനം ബാറ്റ് നല്‍കി ക്യാപ്റ്റന്‍ കോഹ്ലിയാണ് മുന്‍ ഇന്ത്യന്‍ നായകനെ ആദരിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ 300 ക്ലബ്ബില്‍ എത്തുന്ന ആറാമത്തെ താരമാണ് ധോണി. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ചത് (463). രാഹുല്‍ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹുറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304) എന്നിവരും മല്‍സരങ്ങളുടെ എണ്ണത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി പിന്നിട്ടവരാണ്.