X
    Categories: indiaNews

ബിഹാറില്‍ കല്ലറകളില്‍ നിന്ന് തലയോട്ടി മോഷ്ട്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

ബിഹാറിലെ ഗല്‍പൂരില്‍ കല്ലറകളില്‍ നിന്ന് തലയോട്ടി മോഷ്ട്ടിച്ചതിന്റെ പേരില്‍ രണ്ട് പേര്‍ പിടിയില്‍. അസറഫ് നഗര്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്ത മൃതദേഹങ്ങളുടെ തലയോട്ടികളാണ് കാണാതായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന തലയോട്ടികള്‍ പൊലീസ് പിടിച്ചെടുത്തു. ആറ് മാസം മുന്‍പ് മരണപ്പെട്ട മാതാവിന്റെ മൃതദേഹത്തില്‍ നിന്ന് തലയോട്ടി കാണാതായതിനെ തുടര്‍ന്ന് മകന്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്.

മാതാവിന്റെ മൃതദേഹത്തില്‍ തലയോട്ടി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 22 ന് മകന്‍ നല്‍കിയ പരാതിയിലാണ് അനേഷ്വണം ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അനേഷ്വണത്തില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്‌കരിച്ച ആറിലധികം തലയോട്ടികള്‍ കൂടി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നീട് ഒരു കുട്ടിയുടെ മൃതദേഹം കാണാതാവുകയും തുടര്‍ന്ന് വികൃതമാക്കിയ നിലയില്‍ തലയോട്ടിയില്ലാതെ കുട്ടിയുടെ മൃതദേഹം തിരിച്ച് കിട്ടിയതും അനേഷ്വണത്തില്‍ വഴിത്തിരിവായി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ സരൈയാ, ബോറാ ഗ്രാമങ്ങളില്‍ നിന്ന് രണ്ട് പേരെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ തലയോട്ടികള്‍ മോഷ്ടിച്ചത് തങ്ങളാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. മന്ത്രവാദത്തിന്റെ മറവില്‍ ആളുകളില്‍ നിന്ന് പണം തട്ടാനാണ് തലയോട്ടികള്‍ ഉപയോഗിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

webdesk18: