കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
റശീദ് ഫൈസി വെളളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ഹബീബ് ഫൈസി കോട്ടോപ്പാടം ട്രഷററുമാണ്. ബശീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹ്മദ് , മുസ്തഫ അഷ്റഫി കക്കുപ്പടി, കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട്, ഷൗക്കത്തലി മൗലവി വെളളമുണ്ട (വൈസ് പ്രസിഡന്റുമാര്‍ ) വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, ഡോ. കെ.ടി. ജാബിര്‍ ഹുദവി, വി.പി. ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സദഖത്തുല്ല ഫൈസി മംഗലാപുരം (സെക്രട്ടറിമാര്‍) ടി.പി.സുബൈര്‍ മാസ്റ്റര്‍, ശുഐബ് നിസാമി നീലഗിരി, എം.ടി. ആഷിഖ് കഴിപ്പുറം, പി.എം ഫൈസല്‍ എറണാംകുളം (ഓര്‍ഗ. സെക്രട്ടറിമാര്‍) ഡോ. ടി.അബ്ദുല്‍ മജീദ്, അഹ്മദ് ഫൈസി കക്കാട്, ആ സ്വിഫ് ദാരിമി പുളിക്കല്‍, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടക്, ശഹീര്‍ ദേശമംഗലം, നൗഫല്‍ മാസ്റ്റര്‍ വാകേരി, ഒ.പി.എം അഷ്‌റഫ് മൗലവി, സുഹൈല്‍ വാഫി കോട്ടയം, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍, ഇസ്മാഈല്‍ യമാനി മംഗലാപുരം, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജഅഫര്‍ ഹുസൈന്‍ യമാനി ലക്ഷദ്വീപ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) മറ്റു ഭാരവാഹികള്‍.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ദിവസമായി സംഘടിപ്പിച്ച ലീഡേഴ്‌സ് പാര്‍ലമെന്റിന്റെ അവസാനഘട്ടമായി നടന്ന ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 214 കൗണ്‍സിലര്‍മാരില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും പി.കെ ഷാഹുല്‍ ഹമീദ് മേല്‍മുറി കണ്‍വീനറും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്.വി. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.