X
    Categories: indiaNews

സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും നിരോധിക്കും: കര്‍ണാടക മന്ത്രി: ഹിജാബ് നിരോധനം നീക്കാനും ഒരുങ്ങുന്നു.

ബംഗളൂരു: സംസ്ഥാനത്ത് സമാധാനം തകര്‍ത്താല്‍ ബജ്റങ്ദള്‍, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും ബിജെപി നേതൃത്വത്തിന് അത് അംഗീകരിക്കാനാവില്ലെങ്കില്‍ അവര്‍ക്ക് പാകിസ്താനിലേക്ക് പോവാമെന്നും ആവര്‍ത്തിച്ച് കര്‍ണാടകമന്ത്രി പ്രിയങ്ക് ഖാര്‍ഗെ. എല്ലാവിഭാഗങ്ങളുടെയും സഹായത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം നീക്കാനും കോണ്‍ഗ്രസ് ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഇത്.

കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.  സമാധാനം തകര്‍ന്നാല്‍ അത് ബജ്റങ്ദളാണോ ആര്‍എസ്എസാണോ എന്ന് പരിഗണിക്കില്ല. നിയമം കൈയിലെടുക്കുമ്പോഴെല്ലാം നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്റങ്ദളും ആര്‍എസ്എസും ഉള്‍പ്പെടെയുള്ള ഏതൊരു സംഘടനയെയും നിരോധിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ബിജെപിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പാകിസ്തനിലേക്ക് പോവട്ടെയെന്നും പ്രിയങ്ക് പറഞ്ഞു. ഹിജാബ് നിരോധനം, ഹലാല്‍്, ഗോവധ നിയമങ്ങള്‍ എന്നിവ സര്‍ക്കാര്‍ പിന്‍വലിക്കും. ചില ഘടകങ്ങള്‍ സമൂഹത്തില്‍ നിയമത്തെയും പോലിസിനെയും ഭയപ്പെടാതെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഈ പ്രവണത നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്ന് ബിജെപി മനസ്സിലാക്കണം. കാവിവല്‍ക്കരണം തെറ്റാണെന്ന് ഞങ്ങള്‍ പ്രസ്താവിച്ചു.എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനാണ് പുതിയ കര്‍ണാടക മന്ത്രിസഭയില്‍ അംഗമായി അധികാരമേറ്റ പ്രിയങ്ക് ഖാര്‍ഗെ.

Chandrika Web: