ദ കേരള സ്‌റ്റോറി സിനിമയുടെ തിരക്കഥ തന്റേതെന്ന് യദുവിജയകൃഷ്ണന്‍ ; സുദീപ്‌തോ സെന്‍ വഞ്ചിച്ചു

ദ കേരളസ്‌റ്റോറി സിനിമ തന്റേതെന്ന അവകാശവാദവുമായി മലയാളി. 2021ല്‍ തന്നോട് കേരളത്തിലെ മുസ്്‌ലിം തീവ്രവാദത്തെക്കുറിച്ച് കഥയെഴുതി നല്‍കാമോ എന്ന് ചോദിച്ച് സംവിധായകന്‍ സുദീപ്‌തോ സെന്‍ വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നു. അത് നല്‍കിയപ്പോള്‍ തിരക്കഥ എഴുതാമോ എന്നായി. ഹിന്ദിക്കും ഇംഗ്ലീഷിനും തിരക്കഥ എഴുതിനല്‍കിയെങ്കിലും തുച്ഛമായ തുകയാണ് തന്നത്.

പിന്നീട് തന്റെ പേരുപോലും ചിത്രത്തില്‍നിന്ന് ഒഴിവാക്കി ചതിക്കുകയായിരുന്നു സംവിധായകനും നിര്‍മാതാവുമെന്ന യദു കൃഷ്ണന്‍ പറഞ്ഞു. സുദീപ്‌തോയുമായി നടത്തിയ വാട്‌സാപ്പിന്റെ സ്‌ക്രീന്‍ഷോട്ട് യദു പങ്കുവെച്ചു. ദ സ്റ്റോറി ഓഫ് അയോധ്യയുടെ രചയിതാവ്കൂടിയാണ് യദുവിജയകൃഷ്ണന്‍.

Chandrika Web:
whatsapp
line