ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ അടക്കമുള്ളവര്‍ ഇന്ന് ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്.
889 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ 14ഉം ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ജാര്‍ഖണ്ഡിലെ നാലും മണ്ഡലങ്ങളും വിധി എഴുതും. ഏഴുസീറ്റുള്ള ഡല്‍ഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിയ ജമ്മുകാശ്മീരിലെ അനന്ത്‌നാഗിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുറമേ ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും വോട്ടെടുപ്പുണ്ട്. കനയ്യ കുമാര്‍, മേനക ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍,കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. അതേസമയം, ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിങ് കുറക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.