ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിന് ഉദ്യോഗസ്ഥന് കയ്യടി.ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഇപ്പോള്‍ ഹീറോ. പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണു പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടലിലൂടെ പിടുകൂടിയ പ്രതി ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതി നാസിലിന്റെ അയല്‍വാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണു കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി.
ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്.