മുള്ളൂര്‍ക്കരയില്‍ ആനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വൈദ്യുതിക്കെണിയാണെന്ന് കണ്ടെത്തി. കെണിക്ക് ഉപയോഗിച്ച കമ്പിയുടെ അവശിഷ്ടങ്ങള്‍ വനം വകുപ്പ് കണ്ടെത്തി. പന്നിയെ പിടിക്കാനാണ് ഇത്തരത്തില്‍ കെണിവച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.
കേസില്‍ ഇപ്പോള്‍ ആറുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. മുള്ളൂര്‍ക്കര വാഴക്കോട് മണിയഞ്ചിറ വീട്ടില്‍ റോയിയും വാഴക്കോട്ടെ രണ്ട് സുഹൃത്തുക്കളും കുമളിയില്‍ നിന്നുള്ള മുന്നുപേരുമാണ് ആനയെ കുഴിച്ചിട്ടതെന്ന് ഫോറസ്റ്റ് വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, ആനയെ കുഴിച്ചുമൂടിയ സ്ഥലം ഉടമ റോയിയെ തേടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോവയിലെത്തി. സ്ഥലം ഉടമ റോയിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സ്ഥലം ഉടമ റോയി സുഹൃത്തുക്കളുമായി ഗോവയിലേക്ക് കടന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.