X

ഹിരോഷിമയില്‍ യു.എസ് സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അഞ്ച് പേരെ കാണാതായി

ടോക്കിയോ: അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് അഞ്ച് യു.എസ് സൈനികരെ കാണാതായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഹിരോഷിമക്ക് സമീപം ഇവാകുനി സൈനിക താവളത്തില്‍നിന്ന് പറയുന്നുയര്‍ന്ന കെ.സി-130, എഫ്/എ-18 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ജപ്പാന്റെ തീരത്തുനിന്ന് 200 മൈല്‍ അകലെയാണ് അപകടമുണ്ടായത്.

തകര്‍ന്നുവീണ വിമാനങ്ങളില്‍ ഒന്ന് ആകാശമധ്യേ ഇന്ധനം നിറക്കാന്‍ ശേഷിയുള്ളതാണ്. പറന്നുയര്‍ന്ന ശേഷം ഇന്ധനം നിറക്കല്‍ പരിശിലീക്കുമ്പോഴാണ് ദുരന്തം. കാണാതായവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. ജപ്പാന്റെ ഒമ്പത് വിമാനങ്ങളും മൂന്ന് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

രക്ഷപ്പെട്ട സൈനികരില്‍ ഒരാളെ അപകടം സംഭവിച്ച് ഒരു മണിക്കൂറിന് ശേഷവും മറ്റൊരാളെ 10 മണിക്കൂറിന് ശേഷവുമാണ് കണ്ടെത്തിയത്. സി-130 വിമാനത്തില്‍ അഞ്ച് സൈനികരും എഫ്-18 വിമാനത്തില്‍ രണ്ടു പേരുമുണ്ടായിരുന്നു. ജപ്പാനില്‍ അരലക്ഷത്തിലേറെ യു.എസ് സൈനികരുണ്ട്. ജപ്പാനില്‍ നേരത്തെയും യു.എസ് സൈനിക വിമാനങ്ങള്‍ അപകടത്തില്‍ പെട്ടിരുന്നു.

നവംബറില്‍ ഹോര്‍നറ്റ് യുദ്ധം വിമാനം ഒകിനാവക്ക് സമീപം കടലില്‍ തകര്‍ന്നുവീണെങ്കിലും പൈലറ്റുമാര്‍ രണ്ടുപേരും രക്ഷപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു യു.എസ് ഹെലികോപ്ടര്‍ സ്‌കൂളിനുമുകളില്‍ തകര്‍ന്നുവീണത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കരണമായി.

chandrika: