ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എയര്‍ ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് മരണം. അഭ്യാസ പ്രകടനത്തിനിടെയാണ് അപകടമുണ്ടായത്. ബോയിങ് ബി-17 യുദ്ധവിമാനവും മറ്റൊരു വിമാനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച ടെക്‌സാസ് ഡല്ലാസ് എക്‌സിക്യുട്ടീവ് വിമാനത്താവളത്തിലാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ വിമാനങ്ങള്‍ തകര്‍ന്ന് കത്തിനശിച്ചു. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് സൂചന. സംഭവത്തില്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.