X

കസ്റ്റഡി മരണം: പ്രതിയുടെ മൃതദേഹം കത്തിച്ച എസ്.ഐ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

തെളിവു നശിപ്പിക്കുന്നതിനായി കസ്റ്റഡിയില്‍ മരിച്ച പ്രതിയെ കത്തിച്ച സംഭവത്തില്‍ എസ്.ഐ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ കവര്‍ച്ചാക്കേസ് പ്രതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതിനാണ് പൊലീസുകാര്‍ പിടിയിലായത്.

മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റി പൊലീസ് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം. കസ്റ്റഡിയിലിരിക്കെ മരിച്ച പ്രതിയുടെ മൃതദേഹം പൊലീസുകാര്‍ തെളിവ് നശിപ്പിക്കുന്നതിന് കത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതായി പൊലീസ് നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്തു.

chandrika: