X
    Categories: keralaNews

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പരിഗണിക്കുന്നത് കുട്ടികളുടെ അഭിപ്രായങ്ങള്‍: വി.ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് പറയാനുള്ളതാണ് പ്രധാനമായും സര്‍ക്കാര്‍ പരിഗണിക്കുകയെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയാണ് കേരളസര്‍ക്കാര്‍. സ്‌കൂളടിസ്ഥാനത്തില്‍ ശേഖരിക്കുന്ന കുട്ടികളുടെ അഭിപ്രായങ്ങള്‍ ബ്ലോക്കുകള്‍ക്ക് കൈമാറും. ബ്ലോക്കുകളില്‍നിന്ന് വിവിധ മേഖലകളായി തിരിച്ച് എസ്.ഇ.ആര്‍.ടിക്ക് കൈമാറും. സ്‌കൂള്#, പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ട് ഫോക്കസ് ഗ്രൂപ്പുകള്‍ക്ക് കൈമാറി.

ഇതിനുശേഷമാണ് കുട്ടികളുടെ അഭിപ്രായം തേടുന്നത്. മന്ത്രി പറഞ്ഞു. പാഠ്യപദ്ധതിപരിഷ്‌കരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Chandrika Web: