ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിട്ട ബഹ്‌റൈച്ച് എം.പി സാവിത്രി ബായ് ഫുലെയും എസ്.പി നേതാവും മുന്‍ എം.പിയുമായ രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടേയും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടേയും സാന്നിധ്യത്തിലായിരുന്നു ഇരുവരും പാര്‍ട്ടി അംഗത്വമെടുത്തത്.
പട്ടിക ജാതി-പട്ടിക വര്‍ഗ നേതാവായ ഫുലെ ബി.ജെ.പി സമൂഹത്തില്‍ ജാതിയുടേയും മതത്തിന്റെയും പേരില്‍ ചേരിതിരിവുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നെങ്കിലും അവര്‍ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല.
എസ്.പി നേതാവായിരുന്ന രാകേഷ് സച്ചന്‍ രണ്ട് തവണ എം.എല്‍.എ ആയിട്ടുണ്ട്. 2009ല്‍ ഫത്തേപൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.