ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യുപിയിലെ യോഗി സര്‍ക്കാറിനും പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കും വന്‍ തിരിച്ചടിയാണ് ദോഹ്‌റയുടെ കൂടുമാറ്റം.
ബിജെപിയുടെ മുന്‍ കേന്ദ്ര മന്ത്രി ശത്രുഘ്‌നന്‍ സിന്ഹ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു കോണ്‍ഗ്രസിനോടുള്ള അടുപ്പം വ്യക്തമാക്കിയിരുന്നു. സിന്ഹ ദിവസങ്ങള്‍ക്കകം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കറും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഊര്‍മിള മതോന്ദ്കറെ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിള മത്സരിക്കുന്നത്.
യോഗി സര്‍ക്കാറിന്റെ കീഴില്‍ യുപിയില്‍ നടക്കുന്ന ദളിത് പീഢനത്തിനെതിരെ പ്രത്യക്ഷമായി പ്രതികരിച്ചിരുന്നു എംപിയാണ് അശോക് കുമാര്‍. പൊലീസിന്റെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ ദോഹ്‌റ മോദിക്ക് കത്തയക്കുക വരെ ഉണ്ടായിരുന്നു.
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പുതുതായി നിയമിച്ച ജോതിരാഥിത്യ സിന്ധ്യയുടെ പ്രവര്‍ത്തന ഫലമാണ് ബിജെപി എംപിയുടെ മനംമാറ്റമെന്നാണ് വിലയിരുത്തല്‍