X

ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരണ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് യെച്ചൂരി പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ സംശയം വേണ്ടെന്ന് പറഞ്ഞ യെച്ചൂരി ബദല്‍ നിലപാട് തളളിയിരുന്നുവെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സമാപിച്ച 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന ഭേദഗതി നിര്‍ദേശം ഉള്‍പ്പെടുത്തി കൊണ്ടുളള രാഷ്ട്രീയ പ്രമേയമാണ് അംഗീകരിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചത് സീതാറാം യെച്ചൂരിയുടെ നിലപാടുകളാണ്.

16 സംസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് യെച്ചൂരി തന്റെ നിലപാടിന് അംഗീകാരം നേടിയെടുത്തത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സഹകരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി യെച്ചൂരി രംഗത്തുവന്നത്.

chandrika: