തിരുവനന്തപുരം: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സഖ്യമെന്ന നിലപാടിലുറച്ച് വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള തന്ത്രം മെനയണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച് സെമിനാറിലാണ് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന് യെച്ചൂരി ആവര്‍ത്തിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പേര് എടുത്തുപറയാതെയായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടത്. ഫാസിസത്തെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷശക്തികള്‍ ഒന്നിച്ച് പൊതുപ്രക്ഷോഭത്തിന് അണിചേരണമെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യെച്ചൂരി സ്വീകരിക്കുന്ന നയം പിന്തുടരണം എന്ന നിലപാടാണ് സി.പി.ഐക്കുള്ളത്.