X

എല്‍.എസ്.എസ്,യു.എസ്.എസ് നേട്ടവുമായി സഹോദരിമാര്‍

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം : ഈ വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ അങ്ങാടിപ്പുറം തേജസ് നഗറിലെ മണികണ്ഠന്‍ – സുമിത ദമ്പതികള്‍ക്ക് ഇരട്ടിമധുരമായി രണ്ട് മക്കളുടെയും വിജയം. മേലാറ്റൂര്‍ റജിസ്റ്റര്‍ ഓഫീസിലെ ജീവനക്കാരനായ മണികണ്ഠന്റെയും കൂട്ടിലങ്ങാടി ജി.യു.പി.സ്‌കൂള്‍ അധ്യാപികയായ സുമതിയുടെയും മക്കളായ അഭിരാമി,അപര്‍ണ എന്നിവരാണ് യഥാക്രമം യു.എസ്.എസ്, എല്‍.എസ്.എസ് നേട്ടം കരസ്ഥമാക്കിയത്. അപര്‍ണ്ണ രണ്ട് വര്‍ഷം മുമ്പത്തെ എല്‍.എസ്.എസ് ജേതാവുകൂടിയാണ്. പരിയാപുരം ഫാത്തിമാ മാതാ യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും

പഠനത്തിന് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്നവരാണ് ഈ മിടുക്കികള്‍. അഭിരാമി 2022 ല്‍ നടന്ന ദീപിക കളറിംഗ് മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം, സബ് ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ ഫാബ്രിക് പെയിന്റിംഗില്‍ ഒന്നാം സ്ഥാനം, സബ് ജില്ലാ തല കലാമേളയില്‍ കന്നട പദ്യം ചൊല്ലലില്‍ ഒന്നാംസ്ഥാനം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. അപര്‍ണ സബ് ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ യുപി വിഭാഗം വെജിറ്റബിള്‍ പെയിന്റിംഗില്‍ മൂന്നാം സ്ഥാനവും സബ് ജില്ലാ കലോല്‍സവത്തില്‍ തമിഴ് പദ്യംചൊല്ലലില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ഇവരുടെ മൂത്ത മകള്‍ അനുപമ യു.എസ്.എസ് ഉം എസ്.എസ്.എല്‍.സി എ പ്ലസും നേടിയിട്ടുണ്ട്.

webdesk11: