ചന്ദൗലി: യു.പി ചന്ദൗലിയില്‍ പൊലീസ് റെയ്ഡിനെ തുടര്‍ന്ന് 21കാരി ആത്മഹത്യ ചെയ്ത സംഭവം വഴിത്തിരിവില്‍. പെണ്‍കുട്ടിയെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി സഹോദരി. കൊല്ലപ്പെട്ട നിശ യാദവിന്റെ (21) ഇളയ സഹോദരിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഞായറാഴ്ച തങ്ങളുടെ വീട്ടിലെത്തിയ പൊലീസുകാര്‍ വാറന്റോ കാരണമോ ബോധിപ്പിക്കാതെ മര്‍ദ്ദനമഴിച്ചുവിടുകയായിരുന്നു. മുറിയില്‍ കയറി വാതിലടക്കാന്‍ ശ്രമിച്ച സഹോദരിയെ പൊലീസുകാര്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സഹായത്തിനായുളള നിലവിളി അവസാനിക്കുവോളം മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് നിശയുടെ മൃതദേഹം തൂങ്ങി നില്ക്കുന്നതായാണ് കണ്ടത്.
കഴുത്തിലെ കയര്‍ മുറുകിയിരുന്നില്ല. കാല് തറയില്‍ മുട്ടി നില്‍ക്കുകയായിരുന്നു. സഹോദരി പറഞ്ഞു.