അതിരപ്പിള്ളി വാഴച്ചാലില്‍ ജേഷ്ഠന് അനിയനെ വെട്ടിക്കൊലപ്പെടുത്തി. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം നടന്നത്. വാഴച്ചാല്‍ സ്വദേശി ചന്ദ്രമണിയാണ് സഹോദരനായ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്.
ആക്രമണ സമയത്ത് ചന്ദ്രമണി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു. കഴുത്തിനാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല