X
    Categories: indiaNews

സിസോദിയ അഞ്ചുദിവസം കൂടി ഇഡി കസ്റ്റഡിയില്‍

മദ്യനയ കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി ഡല്‍ഹി കോടതി. ചോദ്യങ്ങള്‍ക്ക് മനീഷ് സിസോദിയ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും അതിനാല്‍ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ നല്‍കണമെന്നും ഇഡി റവന്യൂ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മനീഷ് സിസോദിയയ്‌ക്കെതിരെ സി.ബി.ഐ പുതിയ അഴിമതി കേസ് റജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ (എഫ്.ബി.യു) അഴിമതി ആരോപിച്ചാണ് പുതിയ കേസെടുത്തത്. 2015ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയാണ് എഫ്.ബി.യു രൂപീകരിച്ചത്. ഫീഡ്ബാക്ക് യൂണിറ്റ് നിയമവിരുദ്ധമായി രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ സര്‍ക്കാര്‍ ഖജനാവിന് ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ പറയുന്നത്. രാഷ്ട്രീയ ഒളിച്ചുകളി’ക്കുള്ള ഉപകരണമായി സിസോദിയ എഫ്.ബി.യു ഉപയോഗിക്കുന്നുവെന്നും സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

webdesk11: