മദ്യകോഴക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയുടെ ഹര്‍ജിയില്‍ ഇടപെടാന്‍ സൂപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു. തന്നെ അറസ്റ്റ ്‌ചെയ്തത് തെളിവുകളില്ലാതെയാണെന്നാണ് സിസോദിയക്കുവേണ്ടി അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി വാദിച്ചത്. കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ഹൈക്കോടതിയടക്കം ജാമ്യത്തിനായി നിരവധി നിയമപരമായ മാര്‍ഗങ്ങളുണ്ടെന്നായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം.