ലണ്ടന്‍: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ സുഖം പ്രാപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രി ഇന്റര്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന ഫെര്‍ഗൂസണ്‍ എഴുന്നേറ്റ് ഇരുന്നതായും കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതായും ഐറിഷ് മാധ്യമമായ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഫെര്‍ഗൂസണ്‍ ഇപ്പോഴും ഐ.സി.യുവില്‍ തന്നെയാണ്. അടുത്ത ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച്ച കാലത്താണ് തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ കുഴഞ്ഞ് വീണ ഫെര്‍ഗിയെ ആസ്പത്രിയിലാക്കിയതും സര്‍ജറിക്ക് വിധേയനാക്കിയതും.
ബ്രിട്ടീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരവും മാണ് മാനേജറില്‍ മേഖലയില്‍ കരുത്തനുമാണ് ഫെര്‍ഗൂസണ്‍. ഇംഗ്ലണ്ടില്‍ കഴിഞ്ഞ 26 വര്‍ഷ കാലയളവിലായി മാഞ്ചസ്റ്റര്‍ യുണൈറ്റണ്ടിനായി 38 കിരീടങ്ങള്‍ നേടിയിട്ടുണ്ട് 76 കാരനായ ഫെര്‍ഗൂസന്‍. ഇതില്‍ 13 പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉള്‍പ്പെടും.
കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇത് വരെ അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ചയും ഫെര്‍ഗി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നു.