X

ഏകസിവില്‍കോഡ്; ചര്‍ച്ചകള്‍ കുത്തിപ്പൊക്കാന്‍ നടത്തുന്ന നീക്കം രാജ്യത്തിന് ഗുണകരമല്ലെന്ന് സമദാനി ലോക്‌സഭയില്‍

ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ കുത്തിപ്പൊക്കാന്‍ നടത്തുന്ന നീക്കം രാജ്യത്തിന് ഗുണകരമല്ലെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും മോശമായ ഉദാഹരണമാണ്. രാജ്യത്തെ അടിയന്തിര പ്രശ്‌നങ്ങളില്‍ ഇടപെട്ട് അത് പരിഹരിക്കാന്‍ തയ്യാറാകാതെ ഇത്തരം നിഷേധാത്മക നയങ്ങളുമായി വരുന്നത് പ്രതിഷേധാര്‍ഹമാണ് അദ്ദേഹം പറഞ്ഞു.

അസംഖ്യം വൈവിദ്ധ്യങ്ങള്‍ സാമൂഹിക, മത, സാംസ്‌കാരിക, വംശ, ഭാഷ, രാഷ്ട്രീയ മേഖലകളില്‍ ഉണ്ടായിട്ടും അസാധാരണമായ ഐക്യത്തോടെ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വൈവിദ്ധ്യ സംസ്‌കാരവും സഹകരണാത്മക ഫെഡറലിസവുമാണ് അതിന്റെ ശക്തി. കൃത്രിമമായ ഏകീകരണത്തിലൂടെ സാമൂഹിക, സാംസ്‌കാരിക വൈവിദ്ധ്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് രാജ്യതാല്‍പര്യത്തിന് ഹാനികരമായിരിക്കും അദ്ദേഹം പറഞ്ഞു.

webdesk11: