ഭിന്നശേഷിക്കാരനായ ഗായകന് കുഴഞ്ഞുവീണ് മരിച്ചു. കൊടുങ്ങല്ലൂര്‍ മതിലകം മുള്ളച്ചാംവീട്ടില്‍ ഹംസയുടെ മകന് അബ്ദുല്‍കബീര്‍ (42) ആണ് മരിച്ചത്. പുന്നക്കബസാര്‍ ആര്‍ട്സിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് ദാരുണസംഭവം. ഭിന്നശേഷിക്കാരുടെ മ്യൂസിക് ഓണ്‍ വീല്‍സ് എന്ന പരിപാടിക്കിടെയാണ് രാത്രി കുഴഞ്ഞുവീണ് മരിച്ചത്.
പാട്ടുപാടിയശേഷം തന്റെ വീല്‍ചെയറില്‍ ഇരുന്നയുടനാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് അംഗമാണ്. ഇന്ന് മതിലകം ജുമാമസ്ജിദില്‍ ഖബറടക്കം നടത്തും.