X

നോട്ട് അസാധുവാക്കലിനു ശേഷം ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപ തട്ടി; ഗായിക അറസ്റ്റില്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിപ്പ് നടത്തിയ ഗായിക അറസ്റ്റില്‍. ഗായിക ഷിഖ രാഘവ് ആണ് നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപയോളം തട്ടിയെടുത്തത്.

2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തിയത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനില്‍ നിന്നാണ് ഗായികയും സുഹൃത്തും പണം തട്ടിയത്. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് അവര്‍ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെയും വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ലഭിച്ച തുകയുമായി ഷിഖയും സുഹൃത്തും രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പവനെ പൊലീസ് പിടികൂടി. എന്നാല്‍ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനു ശേഷമാണ് പിടികൂടിയത്. ഹരിയാനയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷിഖയെ വിശദമായ ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.

chandrika: