അനുദിനം പുത്തന്‍ ഫീച്ചറുകളുമായി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.
കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചര്‍. ഒരുകൂട്ടം ആളുകള്‍ അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവില്‍ വാട്‌സ്ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അതില്‍ പ്രധാനം അംഗങ്ങളുടെ എണ്ണമാണ്. അതില്‍ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ട്.
മറ്റൊരു മാറ്റം സാധാരണ കോള്‍ വരുന്നത് പോലെ ഫോണ്‍ റിങ് ചെയ്യില്ല എന്നതാണ്. എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി നോട്ടിഫിക്കേഷന്‍ ലഭിക്കും. ക്ലബ്ബ് ഹൗസില്‍ നിന്നുള്ള ഒരു മാറ്റം എല്ലാവര്‍ക്കും എല്ലായിടത്തും പോയി സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല എന്നതാണ്. അതത് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ സംവാദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കു.
33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. അല്ലാത്തവര്‍ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കും. ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച് കയറാനും സാധിക്കുകയും ചെയ്യും. വോയിസ് ചാറ്റിനിടെ വാട്‌സ് ആപ്പില്‍ മറ്റുള്ളവര്‍ക്ക് സന്ദേശമയക്കാനും മറ്റും സാധിക്കും.
വോയ്‌സ് ചാറ്റില്‍ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹെഡറില്‍ നിന്നും കോള്‍ ടാബില്‍ നിന്നും വോയ്‌സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകള്‍ കാണാനാകും. വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം.
വോയിസ് ചാറ്റ് ആരംഭിക്കാന്‍
. നിങ്ങള്‍ക്ക് വോയ്‌സ് ചാറ്റ് ആരംഭിക്കേണ്ട ഗ്രൂപ്പ് ചാറ്റ് തുറക്കുക.
. സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
. വോയ്‌സ് ചാറ്റ് ആരംഭിക്കുക ടാപ്പ് ചെയ്യുക.
. വോയ്‌സ് ചാറ്റില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു പുഷ് അറിയിപ്പ് ലഭിക്കും.
. സ്‌ക്രീനിന്റെ താഴെയുള്ള ബാനറില്‍ ആരാണ് വോയ്‌സ് ചാറ്റില്‍ ചേര്‍ന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ഒരു വോയ്‌സ് ചാറ്റ് ഉപേക്ഷിക്കാന്‍, റെഡ് ക്രോസ് ബട്ടണ്‍ ടാപ്പുചെയ്യുക.
പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ മള്‍ട്ടിടാസ്‌കിംഗിനെ പിന്തുണയ്ക്കുന്നുവെന്നും ഒരേ സമയം കോള്‍ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. അവ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്, അതായത് നിങ്ങള്‍ക്കും മറ്റ് പങ്കാളികള്‍ക്കും മാത്രമേ സംഭാഷണം കാണാനും കേള്‍ക്കാനും കഴിയൂ.