ന്യൂഡല്‍ഹി: പുതിയ കര്‍ഷക നിയമത്തില്‍ രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ക്കെതിരെ കര്‍ഷക രോഷം അലയടിക്കുന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സിം സത്യാഗ്രഹവുമായി രംഗത്തുവന്നിരിക്കുകയാണ് കര്‍ഷകര്‍. പഞ്ചാബിലെ കര്‍ഷകര്‍ റിലയന്‍സിന്റെ ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചെറിയുകയായിരുന്നു. നേരത്തെ, റിലയന്‍സിന്റെ സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു.
പഞ്ചാബിലെ അമൃത്സറില്‍ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ജിയോ സിമ്മുകള്‍ കത്തിച്ചുകളഞ്ഞിരുന്നു. ജിയോ സിമ്മിനെതിരായ ക്യാംപയിനില്‍ ചില പഞ്ചാബ് ഗായകരും പങ്കെടുത്തു. ഇവരും ജിയോ സിമ്മുകള്‍ നശിപ്പിച്ചു പിന്തുണ നല്‍കിയിരുന്നു. റിയലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോലും ഡീസലും അടിക്കരുതെന്നുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ക്യംപയിനുകള്‍ ആരംഭിച്ചത്.
നേരത്തേ ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ശഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കര്‍ഷകര്‍.