സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം.കണ്ണൂര്‍ താനെയില്‍ കല്ലിടാനത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയും കൂടി തടഞ്ഞു.പ്രതിഷേധത്തില്‍ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
കല്ലിടാന്‍ സമ്മതിക്കില്ല എന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.പ്രതിഷേധത്തിന് എത്തിയ ഒരു സത്രീയെ കൂട്ടത്തില്‍ ഉള്ള ഒരു
ഉദ്യോഗസ്ഥ അപമാനിച്ചതായും പരാതി ഉയരുന്നുണ്ട്.പ്രതിഷേധക്കാരെ പോലീസ് അറസറ്റ് ചെയ്ത് നീക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേക്കും കല്ലിടലിനുമെതിരെ വിവിധ ജില്ലകളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.