സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. അടൂര്‍ പ്രകാശ് എംപിക്ക് നല്‍കിയ മറുപടിയിലാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിലപാട് വ്യക്തമാക്കിയത്.
ആയിരം കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് മാത്രമേ അംഗീകാരം നല്‍കൂ, പദ്ധതിക്കായി തയ്യാറാക്കിയ ഡിപിആര്‍ അപൂര്‍ണ്ണമാണ്, വിശദമായ രേഖ സമര്‍പ്പിച്ച് പരിശോധിച്ച ശേഷം മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കൂ എംപിക്ക് നല്‍കിയ മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കി.
പദ്ധതിക്ക് ധൃതി കൂട്ടേണ്ട കാര്യമില്ലെന്നും,അനുമതി നല്‍കുന്നതില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.