X

സില്‍വര്‍ലൈന്‍; എതിര്‍പ്പ് അവഗണിച്ചും 140 കിലോമീറ്റര്‍ കല്ലിട്ടു

തിരുവനന്തപുരം: ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചും സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി കെ റെയില്‍ കോര്‍പറേഷന്‍ മുന്നോട്ട്. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു.

സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായായാണ് അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നത്. പാത കടന്നു പോകുന്ന തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്.പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങും. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിട്ടത്. 14 വില്ലേജുകളിലായി 38 കിലോമീറ്റര്‍ ദൂരം 1439 കല്ലുകളിട്ടു.

സൗത്ത് തൃക്കരിപ്പൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍, ഉദിനൂര്‍, മണിയാട്ട്, പീലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, പേരോള്‍, കാഞ്ഞങ്ങാട്, ഹോസ്ദൂര്‍ഗ്, ബല്ല, അജാനൂര്‍, ചിത്താരി, കീക്കന്‍, പള്ളിക്കര, കോ്ട്ടിക്കുളം, ഉദുമ, കളനാട് എന്നീ വില്ലേജുകളിലായാണ് ഇത്രയും കല്ലിട്ടത്. കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 37 കിലോമീറ്റര്‍ നീളത്തില്‍ 1130 കല്ലുകള്‍ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, ചെറുതാഴം, മാടായി. കുഞ്ഞിമംഗലം, പള്ളിക്കുന്നു, പയ്യന്നൂര്‍, കണ്ണൂൂര്‍-1 തുടങ്ങിയ വില്ലേജുകളിലാണ് ഇത്രയും കല്ലിട്ടത്.കോഴിക്കോട് ജില്ലയില്‍ കരുവന്‍തിരുത്തി, ചെറുവണ്ണൂര്‍ വില്ലേജുകളിലായി നാലര കിലോമീറ്ററോളം ദൂരം 134 കല്ലുകളിട്ടു.കോട്ടയം ജില്ലയില്‍ എട്ട്, ആലപ്പുഴയില്‍ 1.6 , തിരുവനന്തപുരം ജില്ലയില്‍ 12, കൊല്ലത്ത് 14, എറണാകുളം 17, മലപ്പുറത്ത് നാല് കിലോമീറ്ററും കല്ലുകള്‍ സ്ഥാപിച്ചു.

Test User: