സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വ്യാജ ഡി പി ആറിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക പഠനം പോലും നടത്താതെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. വികസനത്തിന് എതിരെയുള്ള വാശി അല്ല പ്രായോഗിക ബുദ്ധിയാണ് വേണ്ടതെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
ജനങ്ങളുടെ ആശങ്ക മാറ്റാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മുന്നണിക്കുള്ളില്‍ തന്നെ പദ്ധതി എതിര്‍ക്കുന്നരുണ്ട്.മുഖ്യമന്ത്രിയുടെ വികസനം ശാപമാകാന്‍ പാടില്ല പദ്ധതി പുനരാവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോണ്‍ ബ്രിട്ടാസിന് ഭാര്യയാണ് പദ്ധതിയുടെ ജനറല്‍ മാനേജര്‍ ഇത്തരത്തില്‍ കെ റെയില്‍നെ പാര്‍ട്ടി ഓഫീസാക്കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.