X

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസ്സമാകും;റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഭാവിയില്‍ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ കടബാധ്യത റെയില്‍വേയ്ക്ക് വരാന്‍ സാധ്യതയുണ്ട്, ഭാവിയില്‍ റെയില്‍ പാതയുടെ എണ്ണം കൂട്ടേണ്ടി വന്നാല്‍ വികസനം സാധ്യമാക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ മുസ്ലിം ലീഗ് എം പി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

റെയില്‍വേക്ക് സമാനമായാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. അതുകൊണ്ട് ഭാവിയില്‍ ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ സാധ്യമാകാതെ വരും. കടബാധ്യത റെയില്‍വേയുടെ മുകളില്‍ വരാനും സാധ്യതയുണ്ട്. ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്ന സില്‍വര്‍ ലൈന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാന്‍ കഴിയുന്ന പരാമര്‍ശങ്ങളാണ് മന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്.

Test User: