X

സില്‍വര്‍ ലൈന്‍: കേരള-കര്‍ണാടക മുഖ്യമന്ത്രിതല ചര്‍ച്ചക്ക് ധാരണ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേരള-കര്‍ണാടകതല ചര്‍ച്ചക്ക് ധാരണയായി. പദ്ധതി കര്‍ണാടകയിലേക്ക് നീട്ടണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയും തമ്മിലാണ് ചര്‍ച്ച നടക്കുക. കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സിലില്‍ സില്‍വര്‍ ലൈന്‍ അജണ്ടയായി ഉന്നയിച്ചില്ല. ഈ മാസം അവസാനം ബംഗളൂരുവിലാണ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നത്.

Chandrika Web: