X
    Categories: keralaNews

സില്‍വര്‍ ലൈന്‍ നിലപാടുമാറ്റം; ഉത്തരം മുട്ടി എല്‍.ഡി.എഫ്‌

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയം സില്‍വര്‍ ലൈന്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം പകുതിയില്‍ എത്തിയപ്പോള്‍ തന്നെ പരാജയം സമ്മതിച്ചതിന്റെ തെളിവാണ് ഈ വിഷയത്തിലെ നിലപാടുമാറ്റം.

സില്‍വര്‍ ലൈന്‍, കെ റെയില്‍ എന്നീ പദങ്ങള്‍ മാത്രം മതി തിരിച്ചടിക്ക് എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കണ്ണില്‍ പൊടിയിടാനുള്ള പുതിയ നീക്കം. സാമൂഹിക ആഘാത പഠനത്തിന് നേരത്തെ തന്നെ ഈ സംവിധാനം ഉപയോഗിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മുമ്പില്‍ ഉത്തരം പറയാനാവാതെ കുഴങ്ങുകയാണ് സി.പി.എം. സില്‍വര്‍ ലൈന്‍ സര്‍വെയുടേയും കല്ലിടലിന്റേയും പേരില്‍ സംസ്ഥാനത്തുടനീളം സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും അടക്കമുള്ളവരെ തല്ലിച്ചതച്ചതിന് വോട്ടര്‍മാരോട് പറയേണ്ട ന്യായീകരണക്യാപ്‌സൂളുകള്‍ക്ക് വേണ്ടി തല പുകക്കുകയാണ് അവരിപ്പോള്‍.

ഭൂമി ഏറ്റെടുക്കുക എന്ന അത്യാഗ്രഹത്തോടെയാണ് കേരളം കീഴ്‌മേല്‍ മറിഞ്ഞാലും കല്ലിടുക തന്നെ ചെയ്യുമെന്ന ധാര്‍ഷ്ട്യത്തോടെ പിണറായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്. ജനങ്ങളെ തല്ലിച്ചതച്ച് കല്ലിടുന്നതിനെതിരെ കോടതികള്‍ വരെ ഇടപെട്ടിട്ടും കുലുക്കമില്ലാതെ മുന്നോട്ടു പോയ സര്‍ക്കാര്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ഇത് പ്രചാരണ വിഷയം ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെ റെയില്‍ പ്രചാരണ വിഷയം ആകുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ കണ്‍വീനര്‍ രണ്ടാം ദിവസം മുതല്‍ കെ റെയിലിന്് പകരം വികസനം എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങി. മൂന്നാം ദിവസമാകട്ടേ പുതിയ ഉത്തരവു പുറത്തിറങ്ങുകയും ചെയ്തു.

Chandrika Web: