X

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം. ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക് കടക്കുകയാണ്. ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കും.

ചേലക്കരയില്‍ 9 പഞ്ചായത്തുകളാണ് ഉള്ളത്. കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍, ദേശമംഗലം. അതേസമയം വന്‍ പോരാട്ടമാണ് വയനാട്ടില്‍ നടക്കുന്നത്. 14 ലക്ഷം വോട്ടര്‍മാര്‍ 7 മണി മുതല്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തും. നിശബ്ദ പ്രചരണ ദിവസമായ ഇന്നും പരമാവധി വോട്ടര്‍മാരെ തേടിയുള്ള ഓട്ടത്തിലാണ് മുന്നണികള്‍. പതിനാറ് സ്ഥാനാര്‍ഥികള്‍, അതില്‍ പതിനൊന്ന് പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയൊഴിച്ചാല്‍ ബാക്കി എല്ലാവരും ജില്ലയ്ക്ക് പുറത്തുള്ളവരുമാണ്.

നാലാഴ്ച്ച നീണ്ട പ്രചരണം, പതിനായിരങ്ങളെ അണി നിരത്തിയുള്ള റോഡ് ഷോ, വാദ പ്രതിവാദങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര ഫണ്ട് അനുവദിക്കാത്തതും ചര്‍ച്ചാ വിഷയമായി.

വഖഫ് വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ചര്‍ച്ചകളില്‍ നിറഞ്ഞു. 14,71,742 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1354 ബൂത്തുകളും. 72.69% പോളിങാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.

 

webdesk17: