സിഖ് വിദ്യാര്‍ഥിക്ക് നേരെ കാനഡയില്‍ വംശീയതിക്രമം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് സംഭവം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് 21 കാരനായ ഗഗന്‍ദീപ് സിങ്ങിന്റെ തലപ്പാവ് എടുത്തുക്കൊണ്ട്, മുടിക്ക് കുത്തിപ്പിടിച്ച്് നടപ്പാതയിലൂടെ വലിച്ചിഴച്ചു . ഇന്നലെ രാത്രി 10:30നാണ്
ണ് സംഭവമെന്ന് കൗണ്‍സിലര്‍ മോഹിനി സിങ്ങ് പറഞ്ഞു. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഗഗന് നേരെ ആക്രമണമുണ്ടായത്. ബസിലുണ്ടായിരുന്ന 15ഓളം വരുന്ന ചെറുപ്പക്കാരാണ് ഗഗന് നേരെ ആക്രമണം നടത്തിയത്. ആക്രമികള്‍ ഗഗനു നേരെ വിഗ് എറിയുകയും ശല്യപ്പെടുത്തുകയും ചെയ്തുവെന്ന് കൗണ്‍സിലര്‍ വ്യക്തമാക്കി. ബസ് പോകാന്‍ കാത്ത് നിന്ന ശേഷം ഇവര്‍ ഗഗനെ കൂട്ടമായി മര്‍ദിക്കുകയായിരുന്നു.