രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നിരോധിക്കണമെന്ന് സിഖ് മുഖ്യ പുരോഹിതന്‍ അക്കല്‍ തഖ്ത് ഗിയാനി ഹര്‍പ്രീത് സിംഗ് .
‘ആര്‍എസ്എസിനെ നിരോധിക്കണം. ആര്‍എസ്എസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ താല്‍പ്പര്യത്തിനല്ല. ഇത് രാജ്യത്ത് ഒരു പുതിയ വിഭജനം സൃഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും’ അദ്ദേഹം പറഞ്ഞു.
‘ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്’ എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോടുള്ള മറുപടിയായയാണ് ഹര്‍പ്രീത് സിംഗിന്റെ പ്രതികരണം.
ശിരോമണി ഗുരുദ്വാര പര്‍ഭന്ധക് കമ്മിറ്റി പസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവലും മുന്‍പ് ആര്‍എസ്എസ് മേധാവിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാന്‍ മോഹന്‍ ഭാഗവത് ശ്രമിക്കുന്നു എന്നായിരുന്നു ഗോബിന്ദ് സിങിന്റെ പ്രതികരണം.