X
    Categories: CultureMoreNewsViews

സംസ്ഥാനത്ത് തീവണ്ടികള്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവണ്ടികള്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയോടുന്നു. പാളത്തിലെ വിള്ളലും അറ്റക്കുറ്റപ്പണിയും കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. ജനശതാബ്ദി, ഏറനാട്, വേണാട് എക്‌സ്പ്രസുകള്‍ മണിക്കൂറുകള്‍ വൈകിയോടുകയാണ്.

ഓച്ചിറയിലെ അറ്റകുറ്റപ്പണിയും, ചിറയിന്‍കീഴില്‍ ശാര്‍ക്കര ക്ഷേത്രത്തിന് സമീപ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതുമാണ് കാരണം. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടെ ജനശതാബ്ദി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്, നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് അഞ്ച് മണിക്കൂറാണ് വൈകിയോടുന്നത്.

വേണാട് എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്ഥലങ്ങളില്‍ ഏറെനേരെ നിര്‍ത്തിയിട്ട ശേഷമാണ് വൈകിയോടുന്നത്. ബെംഗളൂര്‍–കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് ശാര്‍ക്കരയിലെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. അരമണിക്കൂറിനുള്ളില്‍ വിള്ളല്‍ പരിഹരിച്ചു. ഇന്നലെ കൊച്ചുവേളിയില്‍ സിഗ്‌നല്‍ തകരാറായത് മൂലം നിരവധി ട്രെയിനുകള്‍ വൈകിയിരുന്നു. അര്‍ധരാത്രിയോടെയാണ് സിഗ്‌നല്‍ പ്രശ്‌നം പരിഹരിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: