ന്യൂഡല്‍ഹി: സൈഡസ് കാഡില നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ ആയ സൈകോവ് – ഡിയുടെ വില ഡോസ് ഒന്നിന് 265 രൂപയായി കുറച്ചേക്കും. നിലവില്‍ ഡോസ് ഒന്നിന് 358 രൂപയാണ് വാക്‌സിന്റെ വില. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഔദ്യോഗിക ഉത്തരവ് ഉടനുണ്ടാകുമെന്നാണ് സൂചന. മൂന്ന് ഡോസ് വാക്‌സിന്‍ അടങ്ങുന്ന ഒരു സെറ്റിന് 1900 രൂപയാണ് കമ്പനി നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് ഡോസ് ഒന്നിന് 358 രൂപയായി കുറച്ചു. വാക്‌സിന്‍ കുത്തിവെക്കുന്നതിനുള്ള ഡിസ്‌പോസിബിള്‍ ജെറ്റ് ആപ്ലിക്കേറ്ററിന്റെ 93 രൂപഅടക്കമായിരുന്നു ഇത്. പുതിയ ധാരണയനുസരിച്ച് ആപ്ലിക്കേറ്റര്‍ അടക്കമാണ് ഡോസ് ഒന്നിന് 265 രൂപയായി കുറച്ചിരിക്കുന്നത്.