കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പു വച്ച വാര്‍ത്തയ്ക്ക് പിന്നാലെ എസ്എഫ്ഐ നേതാവ് ജെയ്ക്കിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. ജെയ്ക്കിന്റെ പഴയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചാണ് ടി സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
‘വിമാനത്താവളം വില്‍ക്കുന്നെങ്കില്‍ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങള്‍ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു’ എന്നാണ് ജെയ്ക് പ്രസംഗിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ടി സിദ്ദിഖിന്റെ കുറിപ്പ്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍. വിമാനത്താവളം ജൂലൈയില്‍ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
‘അങ്ങനെ വരാന്‍ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ് വച്ചതാണല്ലോ…’ എന്ന് സിദ്ദിഖ് പറയുന്നു.
ചൊവ്വാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളെ അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്നത്. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്.തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന കരാറിലാണ് മൂന്ന് വിമാനത്താവളങ്ങളും കൈമാറിയത്.