നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദി എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് ജയില്‍ മോചിതനായ ശേഷം സിദ്ദീഖ് കാപ്പന്‍ പറഞ്ഞു.
‘ ഉമ്മയില്ലാത്ത ലോകത്തേക്കാണ് ഞാന്‍ ജയലില്‍ നിന്ന് ഇറങ്ങി വരുന്നത്. എന്റെ ഉമ്മക്ക് സന്തോഷമുണ്ടാവും.നല്ലൊരു കാര്യത്തിന് വേണ്ടിയാണ് ഞാന്‍ ഇരുപത്തിയെട്ട് മാസം ജയിലില്‍ കിടന്നത്. ഒരു ദളിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി പോരട്ടത്തിനും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലുമാണ് എന്നെ കള്ളകഥയുണ്ടാക്കി അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ട് മാസമല്ല ഇരുപത്തിയെട്ട് വര്‍ഷം ജയിലില്‍ ഇട്ടാലും രാജ്യത്തെ കരിനിയമം, ദളിത്, സ്ത്രീ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. നെല്‍സണ്‍ മണ്ടേല ഇരുപത്തി ഏഴുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട് അതുകൊണ്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടം മാധ്യമപ്രവര്‍ത്തനത്തിലൂടെ തന്നെ തുടരും. നിയമ പോരാട്ടത്തില്‍ ഭാര്യയും മക്കളുമാണ് മുന്‍നിരയിലുണ്ടായത്. അവരോടൊപ്പം നിന്ന മാധ്യമ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിങ്ങനെ എല്ലാവരോടും നന്ദിയുണ്ട്.’
ഭീകരവാദി എന്ന മുദ്രകുത്തപ്പെട്ടാണ് ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. അങ്ങനെയൊരു ലോകത്തേക്ക് വരുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി: ‘ ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിയും ഭഗത് സിങ്ങുമൊക്കെ അവര്‍ക്ക് ഭീരകരരായിരുന്നു. ഒരോ കാലഘട്ടത്തിലും ടെററിസം എന്ന് പറയുന്നത് പൊളിറ്റിക്കല്‍ ടൂളാണ്. അതുകൊണ്ടൊന്നും ആരെയും അടിച്ചമര്‍ത്താന്‍ സാധിക്കില്ല. മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന പ്രത്യശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദി എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.’