X

‘ഇന്ത്യയുടെ 11 കളിക്കാര്‍ മാത്രം മതി, ഇംഗ്ലണ്ട് ഇടപെടേണ്ട’ ; സച്ചിനെ പരോക്ഷമായി പരിഹസിച്ച് സിദ്ധാര്‍ത്ഥ്

ചെന്നൈ: ഇന്ത്യയുടെ വിഷയങ്ങളില്‍ ‘ബാഹ്യശക്തികള്‍’ ഇടപെടേണ്ട ആവശ്യമില്ലെന്ന് ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ പരോക്ഷമായി പരിഹസിച്ച് തമിഴ് സിനിമാ താരം സിദ്ധാര്‍ഥ്. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സൂചിപ്പിച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

‘ഇന്ത്യ മഹത്തായ രാജ്യമാണ്. ഇംഗ്ലണ്ടിന് നമ്മുക്കെതിരെ കളിക്കണം, പക്ഷേ ഞങ്ങളുടെ പരമാധികാരം അടിയറവുവയ്ക്കാന്‍ സാധിക്കില്ല. ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും അറിയാം. ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി.’ സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേരാണ് രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളില്‍ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

Test User: