ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. മൈസൂര്‍ ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മാത്രമാണ് സിദ്ധരാമയ്യ മത്സരിക്കുകയെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ബദാമി മണ്ഡലത്തിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ബദാമി മണ്ഡലത്തില്‍ അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
‘ഞാന്‍ വടക്കന്‍ കര്‍ണാടകയിലെ ഒരു മണ്ഡലത്തില്‍ നിന്ന് ജനവിധി തേടണമെന്ന് വടക്കന്‍ മേഖലയില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തു. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ചാണ് ബദാവിയില്‍ മത്സരിക്കുന്നത്’- സിദ്ധരാമയ്യ പറഞ്ഞു.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദിയൂരപ്പയും ബദാവി മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബി.ജെ.പി നേതാക്കളാരും ഇത് സ്ഥിരീകരിച്ചിട്ടില്ല. ബദാവി മണ്ഡലത്തില്‍ കുറുമ്പ സമുദായത്തിന് 50,000ല്‍ അധികം വോട്ടുകളുണ്ട്. സിദ്ധരാമയ്യ ഈ സമുദായക്കാരനാണ്.