X

ഇത്ര പരിതാപകരമായി ഭരിച്ചിട്ടും ബി.ജെ.പി ജയിക്കുന്നത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തുന്നതുകൊണ്ട്: സിദ്ധരാമയ്യ


ബെംഗലൂരു: നിയമസഭാ തെരഞ്ഞൈടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പിന്നെ എന്തു കൊണ്ടാണ് ഇത്രയും മോശമായി ഭരണം നടത്തിയിട്ടും ബി.ജെ.പി വീണ്ടും വിജയിക്കുന്നത്. വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് താന്‍ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മഹാരാഷ്ട്രയിലെ സോലാപൂര്‍ ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു. റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടും അവര്‍ ജയിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദുരുപയോഗം ചെയ്തത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്യുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ജനവിധി എന്താലായും നമ്മള്‍ അംഗീകരിക്കണം. എന്ത് തരത്തിലുള്ള വിധിയാണ് അവര്‍ കുറിക്കുകയെന്നതിനെക്കുറിച്ച് അറിയില്ല. പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഹുബ്ബള്ളിയില്‍ മാധ്യപ്രവര്‍ത്തകരോടായിരുന്നു സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്.

web desk 1: