X
    Categories: indiaNews

‘തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണംതരില്ല’: സിദ്ധരാമയ്യ

ബെംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം തരാമെന്നും ഫണ്ട് ചോദിച്ചു വന്നവരോട് വ്യക്തമായി പറഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു.

മുമ്പ് അവര്‍ ഇഷ്ടികക്ക് വേണ്ടി പണം പിരിച്ചിരുന്നു. പിന്നീട് ഇഷ്ടിക അയോധ്യക്ക് വെളിയില്‍ എറിഞ്ഞു. വാങ്ങിയ പണത്തിന് എന്നെങ്കിലും അവര്‍ കണക്ക് നല്‍കിയിരുന്നോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

രാമക്ഷേത്രത്തിന് പണംപിരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്.ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. ആരാണ് ഇവര്‍ക്ക് ഫണ്ട് പിരിക്കാന്‍ അനുവാദം നല്‍കിയതെന്നും പണം പിരിക്കുന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്നും കുമാരസ്വാമി ചോദിച്ചിരുന്നു.

ആളുകളുടെ വികാരം ചൂഷണം ചെയ്ത് പണം പിരിക്കുകയാണെന്നും പണം തരാത്തവരുടെ വീടുകള്‍ നാസി സ്‌റ്റൈലില്‍ പ്രത്യേകം രേഖപ്പെടുത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

Test User: